യൂറോയും യൂറോപ്യന്‍ യൂണിയനും വേണ്ടെന്ന കടുംപിടുത്തം ഉപേക്ഷിച്ച് എഎഫ്ഡി; പാര്‍ട്ടിയുടെ സ്ഥാപക നയങ്ങളില്‍ വന്‍ മലക്കംമറിച്ചില്‍ : ഇന്റേണല്‍ സ്ട്രാറ്റജി പേപ്പര്‍ ചോര്‍ന്നു ; പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടത്

News Photo 1 - Germany - Otta Nottathil - afd_party_vision_changes_germany_eu_oct_4_2026
ബര്‍ലിന്‍: ജര്‍മ്മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ 'ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി' (AfD) തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും അടിസ്ഥാന തത്വങ്ങളില്‍ നിന്നും പിന്നോട്ട് പോകുന്നതായി സൂചന. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള അടിയന്തര പിന്മാറ്റവും (ഉലഃശേ) യൂറോ കറന്‍സി ഒഴിവാക്കി പഴയ ഡി~മാര്‍ക്ക് (DMark) തിരികെ കൊണ്ടുവരണമെന്ന വാദവും പാര്‍ട്ടിയുടെ ജനനകാലം മുതലുള്ള പ്രധാന അജണ്ടയായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യതിചലിച്ച് പാര്‍ട്ടി തയ്യാറാക്കിയ അതീവ രഹസ്യ ആഭ്യന്തര സ്ട്രാറ്റജി പേപ്പറിന്റെ വിവരങ്ങള്‍ പ്രമുഖ ജര്‍മ്മന്‍ മാധ്യമം പുറത്തുവിട്ടു.

ഫെഡറല്‍ സര്‍ക്കാരിനെ മറികടന്ന് 27 ശതമാനം വോട്ടുകളോടെ രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സര്‍വേകളില്‍ മുന്നേറുന്ന പശ്ചാത്തലത്തില്‍, അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അളഉ യൂറോപ്പിനോടുള്ള കടുത്ത നിലപാടുകളില്‍ അയവു വരുത്തുന്നത്.

കടുത്ത 'ഡെക്സിറ്റ്' നിലപാടില്‍ നിന്ന് പിന്നോട്ട്; ലക്ഷ്യം അധികാരം ; പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം എഎഫ്ഡിയുടെ പുതിയ യൂറോപ്പ് നയരേഖയിലെ പ്രധാന മാറ്റങ്ങള്‍:

തല്‍ക്കാലം യൂറോ വിടേണ്ടതില്ല: യൂറോ സോണില്‍ നിന്നുള്ള പെട്ടെന്നുള്ള പിന്മാറ്റം ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥയെയും കയറ്റുമതിയെയും തകര്‍ക്കുമെന്ന സാമ്പത്തിക വിദഗ്ദ്ധരുടെയും ബിസിനസ്സ് സമൂഹത്തിന്റെയും മുന്നറിയിപ്പ് പാര്‍ട്ടി നേതൃത്വം കണക്കിലെടുക്കാന്‍ തുടങ്ങി. അതിനാല്‍ 'പെട്ടെന്നുള്ള എക്സിറ്റ്' എന്നതിന് പകരം ഘടനാപരമായ മാറ്റങ്ങളാണ് ഇപ്പോള്‍ മുന്നോട്ടുവെക്കുന്നത്.

ഇയു പിരിച്ചുവിടലല്ല, അധികാരങ്ങള്‍ വെട്ടിച്ചുരുക്കല്‍: യൂറോപ്യന്‍ യൂണിയന്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്ന തീവ്ര നിലപാടിന് പകരം, ബ്രസ്സല്‍സിന്റെ അമിതാധികാരങ്ങള്‍ വെട്ടിച്ചുരുക്കി ദേശീയ സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കുന്ന ഒരു സാമ്പത്തിക കൂട്ടായ്മയായി ഇയുവിനെ മാറ്റുക എന്നതാണ് പുതിയ തന്ത്രം.

സാധാരണ വോട്ടര്‍മാരെയും വ്യവസായികളെയും ആകര്‍ഷിക്കാന്‍: മുന്‍പ് അതിതീവ്ര നിലപാടുകള്‍ കാരണം അളഉയെ അകറ്റിനിര്‍ത്തിയിരുന്ന വ്യവസായ മേഖലയെയും ഇടത്തരം വോട്ടര്‍മാരെയും ആകര്‍ഷിക്കാനും, ഭരണത്തില്‍ പങ്കാളിയാകാനുള്ള (Koalitionsf�higkeit) സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ഈ തന്ത്രപരമായ മാറ്റം അനിവാര്യമാണെന്ന് നേതൃത്വം വിലയിരുത്തുന്നു.

ഈ മാറ്റത്തിന് പിന്നിലെ രാഷ്ട്രീയം എന്ത്?

2013~ല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് ഒരു യൂറോ വിരുദ്ധ പാര്‍ട്ടിയായാണ് അളഉ സ്ഥാപിച്ചത്. അതിനാല്‍ പാര്‍ട്ടിയുടെ അടിസ്ഥാന നിലപാടില്‍ നിന്നുള്ള ഈ മാറ്റം സ്വന്തം അണികള്‍ക്കിടയില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

മെര്‍സിന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക പാര്‍ട്ടിയായ CDU/CSU തങ്ങളുമായി സഖ്യമുണ്ടാക്കാന്‍ വിസമ്മതിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എഎഫ്ഡിയുടെ ഈ കടുത്ത ഇയു വിരുദ്ധ നിലപാടാണ്. ആ പ്രതിരോധം തകര്‍ക്കാനും, ഒരു 'റൂളിംഗ് പാര്‍ട്ടി' ആകാന്‍ തങ്ങള്‍ തയ്യാറാണെന്ന് ബോധ്യപ്പെടുത്താനുമാണ് പാര്‍ട്ടി ഇപ്പോള്‍ മിതവാദ ശൈലി (Moderate tone) സ്വീകരിക്കുന്നത്.

ഇത് പ്രവാസി മലയാളികളെ എങ്ങനെ ബാധിക്കും?
സാമ്പത്തിക സ്ഥിരതയും ജോലിയും: ജര്‍മ്മനി യൂറോപ്പില്‍ നിന്ന് ഒറ്റപ്പെടുന്ന തരത്തിലുള്ള ഒരു സാമ്പത്തിക തകര്‍ച്ച (Dexit) ഉണ്ടായാല്‍ അത് രാജ്യത്തെ എല്ലാ വ്യവസായങ്ങളെയും വിദേശ ജോലിക്കാരെയും നേരിട്ട് തകര്‍ക്കുമായിരുന്നു. ഈ നയമാറ്റം ജര്‍മ്മന്‍ സാമ്പത്തിക മേഖലയ്ക്ക് പെട്ടെന്നുള്ള ഒരു ആഘാതം ഉണ്ടാകില്ലെന്ന ചെറിയ ആശ്വാസം നല്‍കുന്നു.

കുടിയേറ്റ നയങ്ങളില്‍ വിട്ടുവീഴ്ചയില്ല: യൂറോപ്പിലും സമ്പദ്വ്യവസ്ഥയിലും അയഞ്ഞ സമീപനം സ്വീകരിക്കുമ്പോഴും, കുടിയേറ്റം (Migration), അഭയാര്‍ത്ഥികള്‍, വിദേശികളുടെ അവകാശങ്ങള്‍ എന്നിവയോടുള്ള പാര്‍ട്ടിയുടെ കടുത്ത നിലപാടുകളില്‍ യാതൊരു അയവും രേഖയില്‍ കാണുന്നില്ല. അതിനാല്‍ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്ന പാര്‍ട്ടിയുടെ അജണ്ട അതേപടി തുടരും.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം, അധികാരം ലക്ഷ്യമിട്ട് അണികളെ ഞെട്ടിച്ചുകൊണ്ട് അളഉ നടത്തുന്ന ഏറ്റവും വലിയ നയപരമായ മലക്കംമറിച്ചിലായാണ് ഈ ഇന്റേണല്‍ രേഖയെ ജര്‍മ്മന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
- dated 05 Oct 2026

Comments:

Keywords: Germany - Otta Nottathil - afd_party_vision_changes_germany_eu_oct_4_2026 Germany - Otta Nottathil - afd_party_vision_changes_germany_eu_oct_4_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

targeted_attack_near_hanoover_bmw_car_rams_in_to_group_of_people_twice_oct_27_2026
ജര്‍മനി ജര്‍മ്മനിയില്‍ വീണ്ടും നടുക്കുന്ന കാര്‍ ആക്രമണം; ഹാനോവറിന് സമീപം ആളുകൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി; നിരവധി പേര്‍ക്ക് പരിക്ക്, പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം
DB_family_ticket_permanent_offer_oct_26_2026
ജര്‍മനി യാത്രക്കാര്‍ക്ക് ആശ്വാസമായി ഡോയ്ഷെ ബാന്‍ ; 'ഫാമിലി ടിക്കറ്റ്' ഇനി സ്ഥിരമായി ലഭ്യമാകും; 99.99 യൂറോയ്ക്ക് അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം
mein_shiff_collides_with_container_ship_germany_oct_26_10_2026
ജര്‍മനി ബ്രെമര്‍ഹാവനില്‍ വന്‍ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപെട്ട് ക്രൂയിസ് കപ്പല്‍; 'മെയ്ന്‍ ഷിഫ് 3' കണ്ടെയ്നര്‍ കപ്പലിലിടിച്ച് തകര്‍ന്നു; കാനറി ദ്വീപുകളിലേക്കുള്ള യാത്ര റദ്ദാക്കി
halloween_day_oct_31_protest_demo_eu_germany_state_protectors_warning_oct_26_2026
ജര്‍മനി യൂറോപ്പില്‍ ഹാലോവീന്‍ ദിനത്തില്‍ വന്‍ സ്ഫോടനാത്മക സാഹചര്യം ; ജര്‍മ്മനിയില്‍ അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടി തീവ്രവാദികള്‍ ; മലയാളികളും ഇന്ത്യന്‍ സമൂഹവും അതീവ ജാഗ്രത വേണം
association_concerned_about_germany_outpatient_care_oct_26_2026
ജര്‍മനി ജര്‍മ്മനിയില്‍ ആരോഗ്യമേഖലയില്‍ ഹോംകെയറില്‍ വന്‍ തൊഴില്‍ പ്രതിസന്ധി; 50,000~ത്തോളം കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; പ്രവാസി മലയാളികളും ആശങ്കയില്‍
judiciary_auctions_off_seized_luxuary_cars_baden_weurttemberg_oct_26_2026
ജര്‍മനി മാഫിയകളുടെയും കുറ്റവാളികളുടെയും ആഡംബര കാറുകള്‍ ലേലം ചെയ്ത് ജര്‍മ്മന്‍ ജസ്ററിസ് ഡിപ്പാര്‍ട്ട്മെന്റ്; ലാംബോര്‍ഗിനിക്ക് ലഭിച്ചത് 7,10,000 യൂറോ
funeral_anjali_s_joy_kundara_oct_24_2026
ജര്‍മനി അഞ്ജലി എസ്. ജോയിക്ക് ജന്മനാട് വിടനല്‍കി